Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat President

Kottayam

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം: കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

പെ​രു​വ​ന്താ​നം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പെ​രു​വ​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് ന​ൽ​കാ​ൻ സ​ഹാ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ, സെ​ക്ര​ട്ട​റി​യു​മാ​യി ആ​ലോ​ചി​ച്ച​തി​നു​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പ്ര​സി​ഡ​ന്‍റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തത്.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ മ​ഠ​ത്തി​ൽ, ഏ​ല​പ്പാ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് കൂ​റും​പു​റം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മി​നി സാ​ബു, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ്, വി.​സി. ജോ​സ​ഫ്, സി.​ടി. മാ​ത്യു ച​ര​ള​യി​ൽ, കെ.​ജെ. ജോ​സു​കു​ട്ടി തുടങ്ങി യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

വി​ജ​യ​പു​ര​ത്തെ അ​ന​ധി​കൃ​ത പാ​റഖ​ന​നം; ന​ട​പ​ടി​യെ​ടു​ക്കു​ം: പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ്


നി​ല​ന്പൂ​ർ: അ​ള​ക്ക​ൽ വി​ജ​യ​പു​ര​ത്തെ അ​ന​ധി​കൃ​ത പാ​റ​ഖ​ന​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​ശ്രീ സു​രേ​ഷ്. ഖ​ന​ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ ഒ​രു രേ​ഖ​യു​മി​ല്ലാ​തെ​യാ​ണ് പാ​റഖ​ന​നം ന​ട​ത്തു​ന്ന​തെ​ന്ന് പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ബീ​ന, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ത എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി​യ​തി​നൊ​പ്പം ദീ​പി​ക വി​ഷ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​നം. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ച്ചാ​മ്മ ജോ​സ​ഫ്, തോ​മ​സ് കു​രു​വി​ള, വി​ജി സു​രേ​ഷ് എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ര​ണ്ട് ത​വ​ണ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​ക​യും ഒ​രു വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​

ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കാ​തെ പോ​യ​താ​ണ് വീ​ണ്ടും പാ​റ ഖ​ന​ന​ത്തി​ന് വ​ഴി​തെ​ളി​യി​ച്ച​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

Kerala

മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി; സി​പി​എം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജെ​പി​യി​ൽ  

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പു​സ്ത​കം വാ​യി​ച്ച് ആ​കൃ​ഷ്ട​നാ​യി സി​പി​എം നേ​താ​വും പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ബാ​ല​ഗം​ഗാ​ധ​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. 20 വ​ർ​ഷം സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബാ​ല​ഗം​ഗാ​ധ​ര​ൻ നി​ല​വി​ൽ പൊ​ൽ​പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

പാ​ർ​ട്ടി വ്യ​ക്തി​യ​ധി​ഷ്ടി​ത​മാ​യ​തി​നാ​ലാ​ണ് സി​പി​എം വി​ട്ട​തെ​ന്ന് ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി ത​ന്നെ പ​ല​പ്പോ​ഴും മാ​റ്റി​നി​ർ​ത്തി. സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും ബാ​ല​ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.

ബാ​ല​ഗം​ഗാ​ധ​ര​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ ബി​ജെ​പി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ബാ​ല​ഗം​ഗാ​ധ​ര​ന്‍റെെ പാ​ർ​ട്ടി മാ​റ്റ​ത്തെ​ക്കു​റി​ച്ച് സി​പി​എം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

ട്വ​ന്‍റി-20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

കൊ​ച്ചി: ട്വ​ന്‍റി- 20 മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​താ മോ​ൾ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ കോ​ല​ഞ്ചേ​രി ഡി​വി​ഷ​നി​ല്‍ നി​ന്നാ​ണ് നി​താ മോ​ൾ ജ​ന​വി​ധി തേ​ടു​ക.

കു​ന്ന​ത്തു​നാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് നി​താ മോ​ൾ. അ​ടു​ത്തി​ടെ​യാ​ണ് നി​താ മോ​ൾ ട്വ​ന്‍റി- 20ൽ ​നി​ന്ന് രാ​ജി​വ​ച്ച​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ്- യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​യി ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പ​പ്പെ​ട്ട കൂ​ട്ടാ​യ്മ​യാ​ണ് ട്വ​ന്‍റി-20. അ​ന്ന് ആ​കെ​യു​ള്ള 21 സീ​റ്റു​ക​ളി​ല്‍ എ​ട്ടും നേ​ടി​ക്കൊ​ണ്ട് ട്വ​ന്‍റി-20 മു​ന്നേ​റി​യി​രു​ന്നു.

Latest News

Corehub Up